2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊതുവാച്ചേരിയില്‍ വീടിനു നേരെ ബോംബേറ്

ചക്കരക്കല്‍: പൊതുവാച്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരി മാവിലായില്‍ ബൂത്ത് ഏജന്റായിരുന്ന കുïണ്‍ടോളി മനീഷിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അക്രമം നടന്നത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ തകരുകയും ചുമര്‍ പിളരുകയും ചെയ്തു. വരാന്തയിലെ ഫര്‍ണിച്ചറുകളും സിമന്റ് തകരുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.