2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൈപ്പ് ലൈനിനായി കുഴിയെടുത്തു; ബി.എസ്.എന്‍.എല്‍ കേബിള്‍ ലൈന്‍ മുറിഞ്ഞു

കോട്ടയം: വാട്ടര്‍ അതോരിറ്റിയുടെ പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ബി.എസ്.എന്‍.എലിന്റെ കേബിള്‍ ലൈനുകള്‍ മുറിഞ്ഞു. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിലെ അടക്കം ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധങ്ങളും തകരാറിലായി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മൂലേടം ദിവാന്‍ കവല ഭാഗത്ത് എട്ട് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ വേണ്ടി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കുഴിയെടുക്കുന്നതിനിടെയാണ് ബി.എസ്.എന്‍.എല്‍ കേബിള്‍ ലൈനുകള്‍ തകര്‍ന്നത്. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ താമസിക്കുന്ന കോട്ടയം ഗസ്റ്റ് ഹൗസ്, കലക്ട്രേറ്റിലെ മീഡിയ റൂം തുടങ്ങി 250ഓളം ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തകരാറിലായി. ജെ.സി.ബിയുടെ സഹായത്തോടെ രാത്രി ദിവാന്‍കവല കുന്നംപള്ളി ജംഗ്ഷന്‍ ഭാഗത്ത് കുഴിയെടുക്കുമ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ പ്രധാന കേബിള്‍ ലൈനുകള്‍ തകരാറിലാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഴിയെടുത്ത ഭാഗത്ത് അപകടമുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളൊരുക്കി. ഇതിനിടെ പ്രതിഷേധവുമായി നാട്ടുകാരും സംഘടിച്ചെത്തി. കലക്ടറും വിഷയത്തില്‍ ഇടപെട്ടു. പുതുതായി ടാര്‍ ചെയ്ത റോഡിനോട് ചേര്‍ന്ന് രാത്രിയില്‍ ആഴത്തില്‍ കുഴിയെടുക്കേണ്ടി വന്നതാണ് കേബിള്‍ ലൈനുകള്‍ മുറിയാന്‍ കാരണമെന്ന് വാട്ടര്‍ അതോരിറ്റി അധികൃതര്‍ അറിയിച്ചു. കുഴി പിന്നീട് മൂടി. തകര്‍ന്ന കേബിള്‍ ലൈനുകള്‍ രാവിലെ ബി.എസ്.എന്‍.എല്‍ അധികൃതരെത്തി പൂര്‍വ സ്ഥിതിയിലാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.