
തിരുവനന്തപുരം: ഫാര്‍മസി കൗണ്‍സില്‍ നല്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഇനി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് മുതലായവ ഉപയോഗിച്ചും നെറ്റ് ബാങ്കിങ് ഉള്‍പെടെയുള്ള പേയ്മെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ ഫീസ് അടച്ച് നിര്‍വഹിക്കാം. ജൂലൈ 10നുശേഷം നിലവിലുളള സ്റ്റേറ്റ് ബാങ്ക് ചലാന്‍ ഉപയോഗിച്ചുളള ഫീസ് അടയ്ക്കല്‍ സംവിധാനം അവസാനിപ്പിക്കുന്നതായും രജിസ്ട്രാര്‍ അറിയിച്ചു.