2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പെരുമ്പാമ്പിനെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും സംഘം അമേരിക്കയില്‍

ചെന്നൈ: പെരുമ്പാമ്പ് ശല്യത്തില്‍ ബുദ്ധിമുട്ടിയ അമേരിക്കയിലെ ഫ്‌ളോറിഡ സര്‍ക്കാര്‍ അഭയം കണ്ടത് തമിഴ്‌സംഘത്തില്‍. ഫ്‌ളോറിഡയില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അവിടത്തെ സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ഇരുള ഗോത്രത്തില്‍പെട്ട രണ്ടുപേരെ സഹായത്തിനെത്തിച്ചത്.

രണ്ടാഴ്ച മുന്‍പ് ഫ്‌ളോറിഡയിലെത്തിയ സംഘത്തോടൊപ്പം രണ്ട് ദ്വിഭാഷികളും പാമ്പ് സാന്നിധ്യം കണ്ടെത്താനായി നായ്ക്കളുമുണ്ട്. രണ്ടാഴ്ചയ്ക്കകം 13ഓളം പെരുമ്പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. 68,888 യു.എസ് ഡോളര്‍ ചെലവഴിച്ചാണ് ഇവരെ ഫ്‌ളോറിഡയിലെത്തിച്ചത്. പെരുമ്പാമ്പിനെ പിടികൂടാനായി ഫ്‌ളോറിഡയിലെ മത്സ്യ-വന്യജീവി സംരക്ഷണ കമ്മിഷന്‍ തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് തമിഴ്‌സംഘം അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ സര്‍വകലാശാലയിലെ ജൈവശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.