2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെണ്‍കുട്ടിയെയും വയോധികനെയും മര്‍ദിച്ചതായി പരാതി

നെയ്യാറ്റിന്‍കര: സി.പി.എം പ്രദേശിക നേതാവ് ഉള്‍പ്പെട്ട സംഘം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും, വയോധികനെയും മര്‍ദിച്ചതായി പരാതി. ഉദിയന്‍കുളങ്ങര എള്ളുവിള കടയാറപുത്തന്‍ വീട്ടില്‍ വേലപ്പന്‍ (69), ചെറുമകള്‍ ആതിര എ.ആര്‍ (16) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 11 ന് ഉദിയന്‍കുളങ്ങര ജങ്ഷനിലാണ് സംഭവം. പ്രദേശത്ത് ബി.ജെ.പിയുടെ ബൂത്ത് ഓഫിസ് കെട്ടുന്നതുമായുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വേലപ്പന്റെ വകയായ കെട്ടിടത്തില്‍ ബി.ജെ.പിയുടെ ബൂത്ത് ഓഫിസ് തുറക്കാന്‍ കൊണ്ടുവന്ന ബോര്‍ഡുകളും കൊടികളും സംഘം നശിപ്പിച്ചു.പ്രദേശത്ത് സി.പി.എം മറ്റെരു രാഷ്ടീയ പാര്‍ട്ടിയുടെയും ബൂത്ത് ഓഫിസ് അനുവദിക്കില്ലെന്ന തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ സി.പി.എം നേതാവ് ആയ ബൈജു (42) വേലപ്പനെ ആക്രമിക്കുകയായിരുന്നു. ഇതിനെ തടയാനെത്തിയ മകന്‍ അനിയെയും മൂന്നംഗ സംഘം ആക്രമിച്ചു. അച്ഛനെയും, മുത്തച്ഛനെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സി.പി.എം നേതാവ് വയറ്റിലും, നെഞ്ചിലുമായി ചവിട്ടി വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കാല്‍മുട്ടിന് ഒടിവുണ്ട്. നെഞ്ചിലും വയറ്റിലും മര്‍ദനമേറ്റിറ്റുണ്ട്. തുടര്‍ന്ന് പാറശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സി.പി.എം നേതാക്കള്‍ വീണ്ടും ഭീഷണിപ്പെടുത്തി കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
നേതാക്കന്‍മാര്‍ക്കെതിരേ കേസ് കൊടുക്കരുതെന്നും പകരം പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലിയും വീടും നല്‍കാമെന്ന് പ്രലോഭിപ്പിച്ചതായും ആരോപണമുണ്ട്. പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില മോശമായതിന്നെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഇന്ന് പാറശാല പൊലിസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.