2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കില്ല കേരളത്തില്‍ തീരുമാനമായിട്ടില്ല

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ മെയ് 10 മുതല്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. മറ്റ് ദിവസങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് ആറുവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. അതേസമയം, തീരുമാനം കേരളത്തില്‍ നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് രവി ഷിന്‍ഡെ പറഞ്ഞു. മെയ് 10 നോ പര്‍ച്ചേസ് ഡേ ആയി ആചരിക്കും. തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണക്കമ്പനികള്‍ പരിഗണിക്കാത്തതിനാലാണ് പ്രവര്‍ത്തനസമയം കുറയ്ക്കാന്‍ തീരുമാനിച്ചത്. അപൂര്‍വ ചന്ദ്ര കമ്മിറ്റി നിശ്ചയിച്ചപ്രകാരമുള്ള ലാഭവിഹിതം നല്‍കാമെന്ന് നേരത്തേ എണ്ണക്കമ്പനികള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News