
ഇസ്ലാമാബാദ്: ലോകത്ത് സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ പാര്‍ലമെന്റ് എന്ന ഖ്യാതി പാകിസ്താന് പാര്‍ലമെന്റിന്. ചൈനയുടെ സഹായത്തോടെ 55 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് പാകിസ്താന് പാര്‍ലമെന്റില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിച്ചത്. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2014 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ചൈനീസ് സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് പാര്‍ലമെന്റില്‍ സ്വന്തം ഊര്‍ജം ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മറ്റ് സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഉദ്ഘാടന ചടങ്ങിനിടെ നവാസ് ശരീഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിന്റെ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെയാണ് പദ്ധതി നടപ്പാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചത്. പാര്‍ലമെന്റ് കെട്ടിടത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് 80 മെഗാവാട്ട് വൈദ്യുതിയാണ് ഉത്്പാദിപ്പിക്കുന്നത്.
ഇതില്‍ 62 മെഗാവാട്ട് വൈദ്യുതിയാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യം. ശേഷിക്കുന്ന 18 മെഗാവാട്ട് നാഷനല്‍ ഗ്രിഡിനു നല്‍കുകയാണ്. ഇസ്്റാഈല്‍ പാര്‍ലമെന്റില്‍ ഭാഗികമായി സൗരോര്‍ജം ഉപയോഗിക്കുന്നുണ്ട്.