2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

കൊച്ചി: എറണാകുളം ഗിരിനഗറില്‍ പൂട്ടിക്കിടന്ന വീട്ടില്‍നിന്നും 20 പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ചു. ഗിരിനഗര്‍ സൗത്ത് റെസിഡന്‍സ് 86ാം നമ്പര്‍ പീലിയാനിക്കല്‍ വീട്ടില്‍ ആന്‍സി ചാക്കോയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇവര്‍ കഴിഞ്ഞാഴ്ച വിദേശത്തുള്ള സഹോദരങ്ങളുടെ അടുക്കല്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 27 നും 29നും ഇടയിലാണ് സംഭവം നടന്നതെന്ന് എറണാകുളം സൗത്ത് പൊലിസ് അറിയിച്ചു. ഇരുമ്പായുധം ഉപയോഗിച്ച് വീടിന്റെ വാതില്‍ തിക്കിയിളക്കിയാണ് മോഷണം നടത്തിയിട്ടുള്ളത്. വീട്ടില്‍ ഇവരും വേലക്കാരിയും മാത്രമാണ് താമസം. ഇവര്‍ വിദേശത്തു പോയതിനുശേഷം ഇന്നലെ വീട് വൃത്തിയാക്കാന്‍ വേലക്കാരി എത്തിയപ്പോഴാണ് വാതില്‍ പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അലമാരി കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തിയത്. പ്രതിയെപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട് പൂട്ടി താമസക്കാര്‍ ദൂരയാത്ര പോകുമ്പോള്‍ പൊലീസിനെ അറിയിക്കണമെന്ന് റെസിഡന്‍സ് അസോസിയെഷനുകള്‍ക്കും മറ്റും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ മോഷണം നടന്ന വീട്ടുകാര്‍ സ്ഥലത്തില്ലാത്ത വിവരം അറിയിച്ചിരുന്നില്ല എന്നും പൊലിസ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.