2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൂക്കളുമായി ഒരു വയോധികന്‍, പിന്നെ ഒരു പെണ്‍കിടാവും

എം.വി സക്കറിയ

 
 
 
അമേരിക്കയിലെ ഒറിയോണ്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കഥ. കൃഷിയിടങ്ങള്‍ക്കരികിലെ പ്രശാന്തമായ റോഡിലൂടെ ഒരു ബസ് പോയിക്കൊ@ണ്ടിരിക്കുന്നു. അരികിലെ സീറ്റില്‍, പുറംകാഴ്ചകളിലേക്ക് അലസമായി കണ്ണോടിച്ചുകൊ@ണ്ട് ഒരു വൃദ്ധന്‍ ഇരിക്കുന്നു. 75 വയസ്സെങ്കിലുമുണ്ട@ാവും. അയാളുടെ കൈയില്‍ ഒരുകെട്ട് പൂക്കളുണ്ട്. അപ്പോള്‍ പറിച്ചെടുത്ത തുടുത്ത പൂക്കളുടെ ബൊക്കെ!!
 അയാളത് ഭദ്രമായി, അരുമയോടെ കൈകളില്‍ ഒതുക്കി വെച്ചിരിക്കുന്നു. ഐറിസ്, അനിമോണ്‍, കാര്‍ണേഷന്‍, ഡാലിയ, ഡാഫോഡില്‍സ്, ലില്ലി, ഓര്‍കിഡ്, ടൂലിപ് എന്നിങ്ങനെ പലതരം പൂക്കള്‍. ഒപ്പം തുടുതുടുത്ത് സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്ന മനോഹരമായ റോസാപ്പൂക്കളും. 
  അദ്ദേഹം ഇരുന്ന സീറ്റിന്റെ എതിര്‍വശത്തെ വരിയില്‍ ഒരു ചെറിയ പെണ്‍കുട്ടി ഇരിക്കുന്നു. എട്ടോ പത്തോ വയസസ്സു കാണണം. അവളുടെ കണ്ണുകള്‍ ആ പൂക്കളിലേക്ക് നീണ്ടുചെല്ലുന്നു. കണ്ണെടുക്കാനാവുന്നില്ല. എന്തുഭംഗിയുള്ള പൂക്കള്‍. എന്തൊരു സുഗന്ധം! ഒരു വസന്തത്തിന്റെ ഹൃദ്യതയത്രയും ആ ബൊക്കയില്‍ സമ്മേളിക്കുന്നു.   അറിയാതെ അവള്‍ വീണ്ട@ും വീണ്ട@ും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.
  ബസ് അല്‍പ്പദൂരം കൂടി മുന്നോട്ട് പോയി. ആ വൃദ്ധന് ഇറങ്ങാനുള്ള സ്ഥലമെത്തി. ബസ് നിന്നു. പതുക്കെ എഴുന്നേറ്റ് ഡോറിനടുത്തേക്ക് നീങ്ങുമ്പോള്‍ അയാള്‍ ആ കുട്ടിയെ നോക്കി സ്‌നേഹത്തോട പുഞ്ചിരിച്ചു. അവളുടെ മുഖത്തും ഒരു മന്ദഹാസം വിടര്‍ന്നു. പൂവിനെപ്പോലെ ഹൃദ്യമായ പുഞ്ചിരി. 
അയാള്‍ മനോഹരമായ പൂക്കളുടെ ആ ബൊക്കെ അവളുടെ കൈകളിലേക്ക് വെച്ചുകൊടുത്തു.
   ‘മോള്‍ക്ക് ഈ പൂക്കള്‍ ഇഷ്ടമായി, അല്ലേ’ 
അയാള്‍ തുടര്‍ന്നു; 
‘ഈ പൂക്കള്‍ മോള്‍ക്ക് നല്‍കുന്നതില്‍ എന്റെ ഭാര്യയും തീര്‍ച്ചയായും സന്തോഷിയ്ക്കും. കുഞ്ഞുങ്ങളെ അവള്‍ക്കും വലിയ ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ സന്തോഷം അവള്‍ക്കും വലിയ സന്തോഷം നല്‍കും.
  ഇന്ന് ഞാന്‍ അവള്‍ക്കരികിലെത്തുമ്പോള്‍ പറയും, അവള്‍ക്കുള്ള പൂക്കള്‍ ഞാന്‍ മോള്‍ക്ക് സമ്മാനിച്ചുവെന്ന്’
  ആ വൃദ്ധന്റെ സ്‌നേഹം തുളുമ്പുന്ന കണ്ണുകളിലേക്ക് അതിശയത്തോടെ, ആദരവോടെ നോക്കിക്കൊ@ണ്ട്, അവള്‍ ആ പുതുപുഷ്പങ്ങളുടെ മനോഹരമായ ബൊക്കെ സ്വീകരിച്ചു. റോസാപ്പൂ ചുണ്ടേ@ാടു ചേര്‍ത്തു.
   ബസ്സില്‍ നിന്നിറങ്ങിയ അയാള്‍ റോഡരികിലെ ഒരു ചെറിയ ഗേറ്റ് കടന്ന് കോമ്പൗ@ണ്ടിനകത്തേക്ക് പതുക്കെ നടന്നുകയറിപ്പോവുന്നത് അവള്‍ കാണുന്നുണ്ട@ായിരുന്നു.  അത് ഒരു സെമിത്തേരിയായിരുന്നു!!
   മരിച്ചുപോയ പ്രിയതമയുടെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കൊണ്ട@ുവന്ന ആ പുതുപുഷ്പങ്ങള്‍ അപ്പോഴും ആ കുട്ടിയുടെ കൈകളിലിരുന്ന് സംതൃപ്തിയോട ചിരിക്കുന്നുണ്ടായിരുന്നു!!
        കുട്ടിയുടെ കൈകളിലേക്ക് ആ പൂക്കള്‍ നല്‍കിയപ്പോള്‍ കേവലം പൂക്കള്‍ മാത്രമാണോ അയാള്‍ സമ്മാനിച്ചത് നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നന്മയുടേയും സന്ദേശം കൂടിയല്ലേ.!
   ഒരു കുഞ്ഞിന്റെ മനോവ്യാപാരം കാണാനും സ്‌നേഹിക്കാനും കഴിയുന്ന ആ മനസ്സ് ആ പെണ്‍കുട്ടിയുടെ മനോഭാവരൂപീകരണത്തെ ഏതൊക്കെ വിധത്തില്‍ സ്വാധീനിച്ചിരിക്കാം. 
       ഭാവിജീവിതത്തില്‍ നന്മ നിറഞ്ഞ പ്രവൃത്തികള്‍ ചെയ്യാന്‍  ഈ സംഭവം കുട്ടിയ്ക്ക് പ്രേരകമാവില്ലേ  നിശ്ചയമായും അതു തന്നെയാവും സംഭവിയ്ക്കുക. ചെറുപ്രായത്തിലെ സ്‌നേഹാനുഭവങ്ങള്‍ കുട്ടിയുടെ മനോഭാവ രൂപീകരണത്തെ ഏറെ പോസിറ്റീവായി സ്വാധീനിക്കുന്നു. വ്യക്തിത്വവികസനത്തെ സഹായിക്കുന്നു. മോശപ്പെട്ട കൗമാരകാലാനുഭവങ്ങളും പെരുമാറ്റങ്ങളും നേരെ തിരിച്ചും സ്വാധീനിയ്ക്കുന്നു. 
   കേവലം ഒരു പൂക്കൂട, കുഞ്ഞുഹൃദയത്തില്‍ വിരിയിക്കുന്നത്, ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു പൂക്കാലം തന്നെയാവും!!
   ‘Every sunrise is an ivi-tation for us to arise and bri-ghten someone’s day.’ Fv
Richelle E. Goodrich
   ‘How far that little cand-le throws its beams! So shine-s a good deed in a naughty world-‘  മര്‍ച്ചന്റ് ഓഫ് വെനീസില്‍ ഷേക്‌സ്പിയര്‍ പറയുന്നത് എത്ര ഹൃദ്യം!!

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.