2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

കല്‍പ്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ ‘ഇരുള്‍ പരക്കുന്ന കാല’മെന്ന കൃതി രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു വെളിച്ചമാണെന്ന് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അധ്യാപകനും എഴുത്തുകാരനുമായ എ.എം ഷിനാസ് പറഞ്ഞു.

കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം 101ാമതു പുസ്തകചര്‍ച്ചയില്‍ വീരേന്ദ്രകുമാറിന്റെ ‘ഇരുള്‍ പരക്കുന്ന കാലം’ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷിനാസ്.
സി ദിവാകരന്‍ മോഡറേറ്ററായിരുന്നു. എം ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍, പി ഇസ്മായില്‍, പി ലക്ഷ്മണന്‍, വേലായുധന്‍ കോട്ടത്തറ, ഏച്ചോം ഗോപി, പി.സി രാമന്‍കുട്ടി, ശ്രീജ സന്തോഷ്, രാജു ജോസഫ്, കെ.കെ.എസ് നായര്‍, താജ്മന്‍സൂര്‍, കെ.ജെ തോമസ്, ഇ.ജെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എം.എം പൈലി നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.