2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുന്നക്കല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം

മുക്കം: തിരുവമ്പാടി പുന്നക്കല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. പാമ്പിഴഞ്ഞപാറയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഏലിയാമ്മാ ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ സുഹറാ മുസ്തഫ, ബോസ് ജേക്കബ്, റോബര്‍ട്ട് നെല്ലിക്കാത്തെരുവില്‍, വില്‍സന്‍ താഴത്ത്പറമ്പില്‍, വി.കെ പിതാംബരന്‍, അബ്ദുസ്സമദ് പേക്കാടന്‍, അബ്രഹാം മാനുവല്‍, സി.എന്‍ പുരുഷോത്തമന്‍, ജോയി മ്ലാങ്കുഴി പ്രസംഗിച്ചു.
അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.കെ ബിനിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. സിന്ധു സ്വാഗതവും സി.കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.