
മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ പതിപ്പ് എത്തി. ഇന്തോനേഷ്യയില്‍ നടന്നുകൊണ്ടിിക്കുന്ന ജക്കാര്‍ത്ത മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ എര്‍ട്ടിഗയെ സുസുക്കി അവതരിപ്പിച്ചത്. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ എര്‍ട്ടിഗ ഇന്ത്യയിലെത്തുമെന്നാണ് വിവരം.
നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ടെന്നതാണ് പുതിയ വാഹനത്തിന്റെ പ്രധാന പ്രത്യേകത. മുഖരൂപം ഗൗരവമായി പുതുക്കിയിട്ടുണ്ട്. ഹെക്സഗണല്‍ ഗ്രില്ലും, കോണോട് കോണ്‍ ചേര്‍ന്ന ഹെഡ്ലാമ്പുകളുമാണ് മുന്നിലെ മുഖ്യാകര്‍ഷണം. വശങ്ങളില് മസ്കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്.
ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍ എന്നിങ്ങനെയാണ് മറ്റു പ്രത്യകതകള്‍.
എല്‍ ആകൃതിയിലുള്ള പുതിയ സ്പ്ലിറ്റ് ടെയില്‍ലാമ്പ് ക്ലസ്റ്ററാണ് എംപിവിയില്‍.
മുന്നിലുള്ള ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെ നീളുന്നു സുരക്ഷാ സംവിധാനങ്ങള്‍.