2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പുതിയ 20,50 രൂപ നോട്ടുകള്‍ ഇറക്കുമെന്ന് ആര്‍.ബി.ഐ

  • പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല

ന്യൂഡല്‍ഹി: പുതിയ 20,50 രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കാതെയാവും പുതിയ നോട്ടുകള്‍ ഇറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി.

കൂടുതല്‍ സുരക്ഷാ സംവിധാനത്തോടെയാവും പുതിയ നോട്ടുകള്‍ പുറത്തിറങ്ങുക.

രാജ്യത്ത് നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പ്രതിസന്ധികള്‍ തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500,1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. കൂടാതെ 500 ന്റെയും 2000 ത്തിന്റെയും പുതിയ കറന്‍സികള്‍ ഈ അവസരത്തില്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.