2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുതിയ മദ്യനയം വൈകും; നിബന്ധനകളോടെ മദ്യശാലകളുടെ ലൈസൻസ് പുതുക്കി തുടങ്ങി

തിരുവനന്തപുരം
സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയം വൈകും. പുതിയ മദ്യനയത്തെ കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് മദ്യനയം വൈകുന്നത്. ഏപ്രിൽ ഒന്നിന് പുതിയ മദ്യനയം പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിബന്ധനകളോടെ സംസ്ഥാനത്ത് മദ്യവിൽപന ശാലകളുടെ ലൈസൻസ് പുതുക്കി നൽകിത്തുടങ്ങി. പുതിയ മദ്യനയം നിലവിൽ വരുമ്പോൾ നിബന്ധകൾ പാലിക്കാമെന്ന് സത്യവാങ്മൂലം ബാറുടമളിൽ നിന്നും വാങ്ങി ലൈസൻസ് നീട്ടി നൽകാൻ എക്‌സൈസ് കമ്മിഷണർ നിർദേശം നൽകിയിരുന്നു. കൊവിഡ് കാലത്ത് 59 ദിവസം ബിയർ വൈൻ പാർലറുകൾ അടഞ്ഞു കിടന്നിരുന്നു. ഈ കലയളവിൽ ഉണ്ടായ നഷ്ടം ലൈസൻസ് ഫീസിൽ കുറവ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യംനയത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഐ.ടി പാർക്കുകളിൽ ബിയർ പാർലർ, പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം,കൂടുതൽ ബെവ്‌ക്കോ ഔട്ട് ലെറ്റുകൾ തുടങ്ങിയാണ് പ്രധാനപ്പെട്ട ആലോചനകൾ. സമഗ്രമായ ചർച്ചകൾക്കും എൽ.ഡി.എഫിൽ ചർച്ച ചെയ്തതിനും ശേഷമായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.