
ബി.എം.ഡബ്ല്യുവിന്റെ ലക്ഷ്വറി എസ്.യു.വി എക്സ് 3യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. 49.99 ലക്ഷം രൂപ മുതല്‍ 56.70 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
2003ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എക്സ് 3 യുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മോഡലിനേക്കാള്‍ 55 കിലോഗ്രാം ഭാരം കുറച്ചാണ് ഇത്തവണത്തെ വരവ്.
ഇലക്ട്രോണിക് സ്റ്റബിലിറ്റി സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ ഒപ്പമുള്ള എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ഡിസന്റ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
മുന്‍വശത്തെ കിഡ്നി രൂപത്തിലുള്ള വലിയ ക്രോം ഗ്രില്‍, ഹെക്സഗണല്‍ ഡിസൈനിലുള്ള അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഫോഗ് ലാംമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ്, റൂഫ് സ്പോയിലര്സ എക്സ്ഹോസ്റ്റ് ടെയില്‍ പൈപ്പ്, 19 ഇഞ്ച് അലോയി വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവ ആഢംബരം എടുത്തുകാണിക്കുന്നവയാണ്.
മെര്‍സിഡീസ് ബെന്‍സ് GLC, ഔഡി Q5, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്, വോള്‍വോ XC60 എന്നിവരാണ് എക്സ് 3 യുടെ ഇന്ത്യയിലെ എതിരാളികള്‍.