2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുതിയ പാര്‍ട്ടിയുമായി ഹാഫിസ്‌ സഈദ്‌; അനുമതി നല്‍കരുതെന്ന്‌ പാക്‌ സര്‍ക്കാര്‍


ഇസ്‌ലാമാബാദ്‌: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ്‌ സഈദ്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിനെതിരെ പാക്‌ സര്‍ക്കാര്‍. മില്ലി മുസ്‌ലിം ലീഗ്‌ എന്ന സംഘടനയെ പാര്‍ട്ടിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഹാഫിസ്‌ സഈദ്‌ കോടതിയെ സമീപിച്ചിരുന്നു. ഇത്‌ പരിഗണിക്കരുതെന്ന്‌ പാക്‌ സര്‍ക്കാര്‍ കോടതിയോട്‌ ാവശ്യപ്പെട്ടു.

ജമാഅത്തു ദ്ദഅ്‌വ 2018 തെരഞ്ഞെടുപ്പില്‍ മില്ലി മുസ്‌ലിം ലീഗിന്റെ ബാനറില്‍ മത്സരിക്കുമെന്ന്‌ ഈമാസാദ്യത്തില്‍ സഈദ്‌ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‌ തന്റെ പാര്‍ട്ടിക്ക്‌ അംഗീകാരം തേടി തെരഞ്ഞെടുപ്പ്‌ കമ്മിഷനില്‍ എത്തി. എന്നാല്‍ സഈദിന്റെ ആവശ്യം നിരാകരിച്ച കമ്മിഷന്‍ മില്ലി മുസ്‌ലിം ലീഗിനെ പാര്‍ട്ടിയായി അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ അദ്ദേഹം കോടതിയെ സമീപിച്ചത്‌.

രാഷ്ട്രീയത്തില്‍ അക്രമവും ഭീകരവാദവും വളര്‍ത്തുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ പാക്‌ സര്‍ക്കാര്‍ മില്ലി ലീഗിനെ കോടതിയില്‍ എതിര്‍ത്തത്‌. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സഹിതമായിരുന്നു ഈ വാദം. നിരോധിത സംഘടനകളായ ലഷ്‌കറേ ത്വയ്‌ബ, ജമാഅത്തുദ്ദഅ്‌വ എന്നിവയുടെ മറ്റൊരു രൂപമാണിതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ഹാഫിസിനെ വിട്ടുനല്‍കണമെന്ന്‌ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാന്‍ പാകിസ്‌താന്‍ തയ്യാറായിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ വിവിധ കേസുകളില്‍ അറസ്റ്റിലായ ഹാഫിസിനെ നവംബര്‍ 24ന്‌ മോചിപ്പിക്കുകയും ചെയ്‌തിരുന്നു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.