2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പീറ്റര്‍ ഹാര്‍ട്‌ലി ജംഷഡ്പുര്‍ എഫ്.സിയില്‍

ജംഷദ്പൂര്‍: പുതിയ സീസണിന് ഒരുങ്ങുന്നതിന് വേണ്ടി ജംഷഡ്പുര്‍ എഫ്.സി പുതിയൊരു താരത്തെ കൂടി ടീമിലെത്തിച്ചു. ഇംഗ്ലീഷ് സെന്റര്‍ ബാക്ക് പീറ്റര്‍ ഹാര്‍ട്‌ലി ആണ് ജംഷദ്പുര്‍ നിരയിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് താരം ജംഷഡ്പുര്‍ എഫ്.സിയിലെത്തുന്നത്. സണ്ടര്‍ലന്‍ഡിലൂടെ കരിയര്‍ തുടങ്ങിയ താരമാണ് പീറ്റര്‍.സ്‌കോടിഷ് ക്ലബായ മതര്‍വെല്‍ ഉള്‍പ്പെടെയുള്ള ക്ലബുകളുടെ നായകനായിട്ടുള്ള താരമാണ് പീറ്റര്‍ ഹാര്‍ട്‌ലി. അവസാന മൂന്ന് സീസണുകളിലായി മതര്‍വെല്‍ ക്ലബിന്റെ പ്രതിരോധ താരമായിരുന്നു ഹാര്‍ട്‌ലി. ബ്ലാക്ക് പൂള്‍, ബ്രിസ്റ്റല്‍ റോവേഴ്‌സ് എന്നീ ക്ലബുകള്‍ക്ക് എല്ലാം വേണ്ടി മുമ്പ് താരം കളിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.