കൊച്ചി
വോട്ടർപട്ടികയിൽ പേരുള്ളവരെ പോലും വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം ഏതുവിധേനയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിൽ എത്തിയ മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളിൽ തീരുമാനമെടുത്ത് വോട്ടുപിടിക്കാൻ പറ്റുമോയെന്നാണ് മന്ത്രിമാർ നോക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉൾപ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം ശ്രമം അനുവദിക്കില്ല.
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി ജോർജ് പറഞ്ഞത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. ജോർജ് സി.പി.എമ്മുമായി ധാരണയിലാണ്. ജോർജിനെ ജയിലിൽ ആക്കിയത് സർക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്.
ബി.ജെ.പി-സി.പി.എം-പി.സി ജോർജ് അച്ചുതണ്ട് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. പി.സി ജോർജിന്റെ മകനും ഒരു പ്രമുഖ സി.പി.എം നേതാവിന്റെ മകനും ചേർന്ന് കൊച്ചിയിൽ തുടങ്ങിയ വക്കീൽ ഓഫിസിൽ വച്ചാണ് സി.പി.എം-ബി.ജെ.പി നേതാക്കൾ ഗൂഢാലോചന നടത്തുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Comments are closed for this post.