
കോഴിക്കോട്: നല്ല വാര്‍ത്തകള്‍ക്കു നേരെ മുഖംതിരിക്കുകയും തെറ്റായ വാര്‍ത്തകള്‍ക്കു പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണത മാധ്യമരംഗത്തു വര്‍ധിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി. ചന്ദ്രിക ദിനപത്രം ന്യൂസ് എഡിറ്ററായിരുന്ന പി.വി ദൈഹരലിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്ക്ലബില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി സൈതലവി അധ്യക്ഷനായി. പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്, പ്രസ്ക്ലബ് സെക്രട്ടറി എന്‍. രാജേഷ്, മലയാള മനോരമ മുന്‍ ന്യൂസ് എഡിറ്റര്‍ ബാലഗോപാല്‍, കെ.പി വിജയകുമാര്‍, ടി.പി ചെറൂപ്പ, സി.കെ താനൂര്‍, നടക്കാവ് മുഹമ്മദ്കോയ, അഹമ്മദ്കുട്ടി ഉണ്ണികുളം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.കെ മുഹമ്മദ്, പി.കെ മുഹമ്മദ്, കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്, പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ട്രഷറര്‍ വിപുല്‍നാഥ്, നടുക്കണ്ടി അബൂബക്കര്‍, ലുഖ്മാന് മമ്പാട്, പ്രിംജാസ് സംസാരിച്ചു.