2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പി.ജി ഹോമിയോ കോഴ്‌സ്

 
 
തിരുവനന്തപുരത്തും കോഴിക്കോടുമുള്ള സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2020-21 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സുകളിലെ പ്രവേശനത്തിന്  അകഅജഏഋഠ2020 യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 
അപേക്ഷകര്‍ക്ക് അകഅജഏണ്ടഋഠണ്ട2020 യോഗ്യതയോടൊപ്പം പ്രോസ്‌പെക്ടസ് (ക്ലോസ് 5.1) പ്രകാരമുള്ള യോഗ്യതകളും നേടിയിരിക്കണം. ബി.എച്ച്.എം.എസ്. (ഡയറക്ട് ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗണ്‍സില്‍ തത്തുല്യമായി അംഗീകരിച്ച ബിരുദമുണ്ടായിരിക്കണം.
 
ജനറല്‍ വിഭാഗം അപേക്ഷകര്‍ക്ക് 2020 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്കും പരമാവധി അഞ്ചു വര്‍ഷത്തെ വയസിളവ് അനുവദിക്കും. 
സര്‍വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവരില്‍ അധ്യാപക ക്വാട്ടയില്‍ ഉള്ളവര്‍ക്ക് 2020 ജൂലൈ 31ന് 50 വയസും മെഡിക്കല്‍ ക്വാട്ടയില്‍ ഉള്ളവര്‍ക്ക് 46 വയസും കവിയാന്‍ പാടില്ല.
ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എ.ഐ.ഐ.എ) 2020 ല്‍ നടത്തിയ പ്രവേശന പരീക്ഷ അകഅജഏഋഠ2020 യുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം.
 
www.cee.kerala.gov.in
ല്‍ ഓണ്‍ലൈനായി ജനുവരി മൂന്നിന് വൈകിട്ട് മുന്നു വരെ അപേക്ഷിക്കാം. ഫീസ് ഓണ്‍ലൈന്‍ പേയ്‌മെന്റായോ, ഇചെലാന്‍ മുഖേനയോ അടയ്ക്കണം. ഇചെലാന്‍ ഉപയോഗിക്കുന്നവര്‍ കേരളത്തിലെ  ഏതെങ്കിലും ഹെഡ് പോസ്റ്റാഫീസ്, സബ് പോസ്റ്റാഫീസില്‍ പണം അടയ്ക്കണം. 
ഫീസ് അടച്ച ശേഷം അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം സര്‍ട്ടിഫിക്കറ്റ് അനുബന്ധ രേഖകള്‍ പുതുതായി ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. 
അപേക്ഷയുടെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റ്മറ്റു അനുബന്ധ രേഖകള്‍ എന്നിവ പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.