
ഒറ്റത്തവണ രജിസ്ട്രേഷന് ഇനി അഞ്ചു ഘട്ടങ്ങള്‍
പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്കരിച്ചു. പി.എസ്.സി വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്യുന്നതിന് ഇനി അഞ്ചു ഘട്ടങ്ങളുണ്ടാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്.
ആദ്യഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രാഥമിക വിവരങ്ങള്‍ നല്കി യൂസര്‍ ഐ.ഡിയും പാസ്വേഡും സ്വന്തമാക്കാം.
ഇതിനു ശേഷം പിന്നീട് ഉദ്യോഗാര്‍ഥിയുടെ സൗകര്യത്തിനനുസരിച്ച് ലോഗിന്‍ ചെയ്ത് പിന്നീടുള്ള ഘട്ടങ്ങള്‍കൂടി പൂര്‍ത്തിയാക്കി രജിസ്ട്രേഷന് നടത്തുന്നതാണ് പുതിയ രീതി. നിലവില്‍ ഒറ്റത്തവണ രജിസ്ട്രേഷന്റെ അവസാനത്തിലാണ് യൂസര്‍ ഐ.ഡിയും പാസ്വേഡും ലഭിച്ചിരുന്നത്. നിശ്ചിത സമയത്തിനകം വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാതിരുന്നാല്‍ വീണ്ടും ആദ്യംതൊട്ട് ചെയ്യണമെന്നതായിരുന്നു അവസ്ഥ. ഇതു പ്രയാസമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിഷ്കാരം. അടുത്തയാഴ്ച മുതല്‍ ഒറ്റത്തവണ രജിസ്ട്രേഷനു പുതിയ രീതി നിലവില്‍വരും.
രജിസ്ട്രേഷന് അഞ്ചു ഘട്ടമായി പൂര്‍ത്തിയാക്കിയാല്‍ പ്രൊഫൈല്‍ പരിശോധിച്ചു വിവിരങ്ങള്‍ ശരിയെന്ന് ഉറപ്പാക്കാനുള്ള സൗകര്യവുമുണ്ട്.