
തിരുവനന്തപുരം: ഒറ്റത്തവണ രജിസ്ട്രേഷന് സംവിധാനത്തിലെ പുതിയ രജിസ്ട്രേഷന് മൊഡ്യൂള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പുതുക്കിയ രജിസ്ട്രേഷന് നിലവിലുള്ളതില്‍നിന്ന് വ്യത്യസ്തമായി അഞ്ച് ഘട്ടങ്ങളായി തിരിക്കും.
ഒറ്റത്തവണ രജിസ്ട്രേഷന് ഉദ്യോഗാര്ഥിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രാഥമിക വിവരങ്ങള്‍ നല്കി യൂസര്‍ ഐഡിയും പാസ്വേര്ഡും ലഭിക്കുകയും അതിനുശേഷം ഉദ്യോഗാര്‍ഥിയുടെ സൗകര്യാര്‍ഥം ലോഗിന്‍ ചെയ്ത് ഓരോ ഘട്ടവും കടന്ന് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യുന്ന തരത്തില്‍ മൊഡ്യൂള്‍ സജ്ജീകരിക്കും. ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍ (രണ്ടാം എന്‍.സി.എ എസ്.സി) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരും പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകാത്ത സാഹചര്യത്തില്‍ ചുരുക്കപ്പട്ടിക വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന് ഗ്രേഡ്-2 (അഞ്ചാം എന്‍.സി.എ – ഒ.എക്സ്) അഭിമുഖം നടത്താനും സാമൂഹ്യ നീതി വകുപ്പില്‍ പാര്‍ട്ട് ടൈം ടെയ്ലറിങ് ഇന്‍സ്ട്രക്ടര്‍, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോര്‍ട്ടി കള്‍ച്ചര്‍) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇല്ക്ട്രീഷ്യന്) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ജലഗതാഗത വകുപ്പില്‍ സ്രാങ്ക് (രണ്ടാം എന്‍.സി.എ വിശ്വകര്‍മ്മ) എന്ന തസ്തികയ്ക്ക് പ്രായോഗിക പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.