
ഓണ്‍ലൈന്‍ പരീക്ഷ
ജില്ലാ സഹകരണ ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പാര്‍ട്ട് 1 നേരിട്ടുള്ള നിയമനം), പാലക്കാട് ജില്ല, കാറ്റഗറി നമ്പര്‍ 5732014, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പാര്‍ട്ട് 2-പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമികമെമ്പര് സഹകരണ സംഘത്തില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും) തസ്തികയിലേക്ക് ജൂലൈ 11ന് രാവിലെ 10.00 മുതല്‍ 12.15 വരെ കെ.പി.എസ്.സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തില്‍ നടത്തുന്ന പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ ഔദ്യോഗിക വൈബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.
പരീക്ഷാ തിയതി ദീര്‍ഘിപ്പിച്ചു
കാസര്‍കോട് ജില്ലയിലെ തുര്ക്കര്തുറുക്കന് സമുദായത്തെ ഒ.ബി.സി പട്ടികയിലെ മുസ്ലിംമാപ്പിള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ആരോഗ്യവകുപ്പില്‍ കാറ്റഗറി നമ്പര്‍ 4312015 പ്രകാരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി) ഒന്നാം എന്‍.സി.എ മുസ്ലിം, കാറ്റഗറി നമ്പര്‍ 4342015 പ്രകാരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അനസ്തേഷ്യ) രണ്ടാം എന്‍.സി.എ മുസ്ലിം, 4822015 പ്രകാരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി), കാറ്റഗറി നമ്പര്‍ 5692015 പ്രകാരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി) രണ്ടാം എന്‍.സി.എ മുസ്ലിം, കാറ്റഗറി നമ്പര്‍ 5772015 പ്രകാരം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി) രണ്ടാം എന്‍.സി.എ മുസ്ലിം, കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ കാറ്റഗറി നമ്പര്‍ 4852015 പ്രകാരം ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, പൊതുമരാമത്ത്ജലസേചന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 5082015 പ്രകാരം ഓവര്സിയര്ഡ്രാഫ്റ്റ്സ്മാന് ഗ്രേഡ് 2 (മെക്കാനിക്കല്‍), കാറ്റഗറി നമ്പര്‍ 4872015 പ്രകാരം ഡ്രാഫ്റ്റ്സ്മാന്ഓവര്സിയര് ഗ്രേഡ് 2 (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് 2016 ജൂലൈ 5 വരെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 4872015 പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ (എന്‍ഡോക്രൈനോളജി), കാറ്റഗറി നമ്പര്‍ 4132015 പ്രകാരം മ്യൂസിയം-കം-ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ്, കാറ്റഗറി നമ്പര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 3682015 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), സര്‍വേ ആന്‍ഡ് ലാന്റ് റിക്കാര്‍ഡ്സില്‍ കാറ്റഗറി നമ്പര്‍ 4152015 പ്രകാരം സര്‍വേയര്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് ജൂലൈ 13 വരെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വണ്‍ടൈം വെരിഫിക്കേഷന്
കാറ്റഗറി നമ്പര്‍ 4242014 പ്രകാരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) തസ്തികയുടെ വണ്‍ ടൈം വെരിഫിക്കേഷന് ജൂലൈ 12, 13 തീയതികളില്‍ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ വച്ച് നടത്തുന്നു.
ഒ.എം.ആര് പരീക്ഷ
കാറ്റഗറി നമ്പര്‍ 6592014 പ്രകാരം കേരള സ്റ്റേറ്റ് കയര്‍ കോര്പറേഷന് ലിമിറ്റഡില്‍ പേഴ്സനല്‍ മാനേജര്‍ തസ്തികയിലേക്ക് ജൂലൈ 12ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര് പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.