
തിരുവനന്തപുരം: ഫുഡ് സേഫ്റ്റി വകുപ്പില്‍ സേഫ്റ്റി ഓഫിസര്‍ തസ്തികയിലേയ്ക്കുളള (കാറ്റഗറി നമ്പര്‍ 0802015) തിരഞ്ഞെടുപ്പിനുവേണ്ടി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂണ്‍ 29,30 ജൂലൈ ഒന്ന്, 20, 21, 22, 27 തീയതികളില്‍ കമ്മിഷന്റെ മേഖലാ ജില്ലാ ഓഫീസുകളില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം.