2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. ഔപചാരിക നടപടിക്രമങ്ങളുടെ ഭാഗമായി ചീഫ് ജസ്റ്റിസ് യു.യു ലളിതിന് ഇന്നലെ രാവിലെ നിയമമന്ത്രി കത്തയച്ചു. ജ. ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുന്നത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് ജ. ലളിത് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍. സാധാരണനിലയ്ക്ക് ഏറ്റവും മുതിര്‍ന്ന ന്യായാധിപന്റെ പേരാണ് ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യാറുള്ളത്. നിയമിതനായാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.