2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിന്നോക്ക കമ്മിഷന്‍ പുനഃസംഘടന വൈകരുതെന്ന് കൊടിക്കുന്നില്‍

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും എതിരാണെന്നതിന്റെ തെളിവാണ് ദേശീയ കമ്മിഷനുകളുടെ പുനഃസംഘടന വൈകിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഭരണഘടനാ സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന്റെയും മെമ്പര്‍മാരുടെയും കാലാവധി അവസാനിച്ചിട്ടും പുതിയ ചെയര്‍മാനെയും അംഗങ്ങളെയും പകരം നിയമിക്കുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷ കമ്മിഷനും ചെയര്‍മാനും അംഗങ്ങളുംഇല്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.