
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സിറ്റിംഗ് ചുവടെ പറയുന്ന തീയതികളില്‍ നടത്തും. ഒക്ടോബര്‍ 17നും 24നും ഗവ. ഗസ്റ്റ് ഹൗസ് എറണാകുളം, നവംബര്‍ രണ്ടിന് തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാന മന്ദിരം എന്നിവിടങ്ങളിലാണ് സിറ്റിംഗ്. തെളിവെടുപ്പിന് ഹാജരാകേണ്ട കക്ഷികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കമ്മീഷന് ചെയര്‍മാനെ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു.