2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിങ്

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ഫെബ്രുവരി 18ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.
കടുപ്പട്ടന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒ.ഇ.സി സംവരണം ലഭിക്കുന്നില്ലെന്ന പരാതി, വളൈചെട്ടി വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യം, ജൈനമത വിഭാഗത്തില്‍പ്പെട്ടവരെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനം പിന്‍വലിക്കണമെന്ന ആവശ്യം എന്നിവ സംബന്ധിച്ച നിവേദനങ്ങള്‍ പരിഗണിക്കും.
രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു, മെമ്പര്‍മാരായ അഡ്വ. വി.എ ജെറോം. മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി എന്നിവര്‍ പങ്കെടുക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.