കൊച്ചി • ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ പരസ്യ വിചാരണക്കിരയാക്കിയ എട്ടു വയസുകാരിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും പിതാവിന്റെ അക്കൗണ്ട് നമ്പര്‍ ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ച നഷ്ടപരിഹാര തുകയില്‍ ഇളവു വരുത്താന്‍ തയാറല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അപമാനിക്കപ്പെട്ട എട്ടു വയസുകാരിക്കും പിതാവിനും ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 കോടതി ചെലവും നല്‍കണമെന്നതായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ഉത്തരവിനെതിരായി, പെണ്‍കുട്ടിക്ക് നേരെയുണ്ടായ തെറ്റായ നടപടിക്ക് നഷ്ടപരിഹാരം ചുമത്തിയത് ന്യായമല്ലെന്ന സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ തന്റെ നിലപാട് അറിയിച്ചത്. ഹരജി വിശദ വാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാനായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റി.
Comments are closed for this post.