2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

ശാസ്ത്ര, സാങ്കേതിക മാനവിക, സാമൂഹ്യശാസ്ത്ര മേഖലകളില്‍ ഡിസംബര്‍, ജനുവരി സെഷനുകളില്‍ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ.ഐ.എസ്.സി, ഐ.ഐ.ടി, എന്‍.ഐ.ടി, ഐസര്‍ എന്നീ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഐ.ഐ.എസ്.സി ബംഗലൂവുരുവില്‍ (ംംം.ശശരെ.മര.ശി) ഈ മാസം 31 വരെയും, ഐസറിന്റെ വിവിധ ക്യംപസുകളായ തിരുവനന്തപുരത്ത് (ംംം.മുുലെൃ്.ശശലെൃ്ോ.മര.ശി )ഇന്നും, പൂനയില്‍ (ംംം.ശശലെൃുൗില.മര.ശി) 30 വരെയും, മൊഹാലിയില്‍ (ംംം.ശശലെൃാവമഹശ.മര.ശി) 21ന് ഉച്ചയ്ക്ക് രണ്ടു വരെയും, ഒഡീഷ ബര്‍ഹാംപൂരില്‍ (ംംം.ശശലെൃയുൃ.മര.ശി) നവംബര്‍ അഞ്ചുവരെയും ഭോപ്പാലില്‍ (ംംം.ശശലെൃയുൃ.മര.ശി) ഈ മാസം 20വരെയും അപേക്ഷിക്കാം.
ഐ.ഐ.ടിയില്‍ വിവിധ ക്യംപസുകളായ പാലക്കാട് (ംംം.ശശുേസറ.മര.ശി) ഈ മാസം 20 വരെയും, ഗുഹവാട്ടി (ംംം.ശശഴേ.മര.ശി) ഈ മാസം 31 വരെയും, ഭിലായി (ംംം.ശശയേവശഹമശ.മര.ശി) ഈ മാസം 25 വരെയും അപേക്ഷിക്കാം.
എന്‍.ഐ.ടി ഷില്ലോങ്ങില്‍ നവംബര്‍ 12നകവും, നിസറിന്റെ ഭൂവന്വേശ്വര്‍ ക്യാംപസില്‍ ഈ മാസം 31 വരെയും ഗ്വാളിയാര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നവംബര്‍ ഒന്നു വരെയും, ബംഗലൂരു ജവര്‍ഹലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ ഈ മാസം 27വരെയും അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.