തിരുവനന്തപുരം
പാർട്ടി നേതൃസ്ഥാനത്ത് മരണംവരെ തുടരില്ലെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേഷ് കുമാർ. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സ്വയം വിരമിക്കും. അല്ലാതെ തനിക്കിട്ട് പണിത് പുറത്താക്കാൻ കഴിയില്ല. പുതിയ തലമുറയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് കോടതിയിൽ തനിക്കെതിരേ പരാതി നൽകിയവർ കേസ് വരുന്നതോടെ പ്രതിയായി മാറുമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജില്ലാതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. കോടതി വിധി മാനിച്ചാണ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. പാർട്ടിയെ കൂടുതൽ ജനകീയമാക്കും. കേരള കോൺഗ്രസ് (ബി)ക്ക് 22,000 മെമ്പർമാരാണുള്ളതെന്നും ഗണേഷ് കുമാർ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി.
Comments are closed for this post.