2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങി

 
 
കൊച്ചി: സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങി. 
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് പാലം പൊളിക്കല്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാറ് ഇളക്കിമാറ്റുന്ന പ്രവൃത്തികളാണ് നടക്കുന്നത്. നാലുദിവസം കൊണ്ട് ഈ ജോലി പൂര്‍ത്തിയാകും. തുടര്‍ന്ന് ഗര്‍ഡറുകള്‍ ഇളക്കിമാറ്റുന്ന ജോലികള്‍ ആരംഭിക്കും. ഇത് രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കും. ഒപ്പം വെള്ളവും ന നയ്ക്കും. പാലം പൊളിക്കുമ്പോള്‍ ലഭിക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മുട്ടത്തുള്ള ഡി.എം.ആര്‍.സി യാര്‍ഡുകളിലേക്കാണ് മാറ്റുക. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കാനായി ഉപയോഗിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ചു. ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം കൈക്കൊണ്ടത്. ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. പാലം പണി ആരംഭിച്ചെങ്കിലും നിലവില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണം ഉണ്ടായാലും യാത്രക്കാരെ വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാത്രിയും പകലും നിര്‍മാണജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. എട്ടുമാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.