2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാലാരിവട്ടം പാലം; കണ്‍സള്‍ട്ടന്‍സി ഉടമ റിമാന്‍ഡില്‍

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മേല്‍പ്പാലം രൂപകല്‍പന ചെയ്ത ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമയും കേസിലെ 13-ാം പ്രതിയുമായ നാഗേഷിനെമൂവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും കോടതി ഒരു ദിവസത്തെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു കസ്റ്റഡി കലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.