2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാലായെ ഇളക്കി മറിച്ച് തോമസ് ചാഴികാടന്റെ പര്യടനം

പാലാ: യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ മീനച്ചില്‍, എലിക്കുളം, കൊഴുവനാല്‍, രാമപുരം, തലപ്പലം, എന്നീ പഞ്ചായത്തിലെ പ്രചരണപരിപാടികള്‍ പാലാ സെന്റ്‌തോമസ് കത്തീഡ്രലിലെ കെ.എം മാണിയുടെ ശവകുടീരത്തില്‍ നിന്നും ആരംഭിച്ചു. കോട്ടയം ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ കെ.എം മാണിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിച്ചു.
ജോസ് കെ. മാണി എം.പി ശവകുടീരത്തില്‍ നിന്ന് പകര്‍ന്നു നല്‍കിയ തിരിനാളം ഛായ ചിത്രം സ്ഥാപിച്ചിരിക്കുന്ന വാഹനത്തിലെ വിളക്കില്‍ തെളിച്ചു. കെ.എം മാണിയുടെ ഛായചിത്രം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്രയില്‍ വിവിധ സ്ഥലങ്ങളില്‍ കാത്തുനിന്നിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.എം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആഘോഷപരിപാടികള്‍ ഒഴിവാക്കിയാണ് തോമസ് ചാഴികാടന്‍ പര്യടനം പൂര്‍ത്തിയാക്കിയത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.