2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാലായില്‍ കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.ജെ.ജോസഫ്. പാലാ സീറ്റ് തങ്ങള്‍ മാണി സി.കാപ്പന് വിട്ടു നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ഥിയായി തന്നെ കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍.സി.പി നേതാവ് ശരത് പവാറുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ്.കെ മാണിയ്ക്ക് പാലാ സീറ്റ് വിട്ടു നല്‍കേണ്ടി വരുമോയെന്ന് എന്‍.സി.പിക്ക് ആശങ്കയുള്ള സാഹചര്യത്തിലാണ് പി.ജെ ജോസഫിന്റെ പ്രസ്താവന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.