2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാലായില്‍ ഉറച്ച് എന്‍.സി.പി; പാര്‍ട്ടി തന്നെ മത്സരിക്കുമെന്ന് ടി.പി പീതാംബരന്‍

കൊച്ചി: പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റുകള്‍ എന്‍.സി.പിയുടേത് തന്നെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍. പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഇതുവരെ ഭിന്നതയില്ല. പാലാ ഉള്‍പ്പെടെയുള്ള എന്‍.സി.പിയുടെ നാലു സീറ്റുകളിലും പാര്‍ട്ടി തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റ് സംബന്ധിച്ച് ഒരു കാര്യവും ഇതുവരെ എല്‍.ഡി.എഫ് നിര്‍ദേശിച്ചിട്ടില്ല. സീറ്റ് മാറ്റം ആരും ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ.മാണിക്ക് പാലാ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ടി.പി പീതാംബരന്‍ വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.