2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പാരാലിംപിക് നീന്തല്‍താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

പട്‌ന: പാരാലിംപിക് നീന്തല്‍താരമായ ബിനോദ് സിങി(30) നെ മരിച്ച നിലയില്‍ കണ്ടെത്തി. ഭഗല്‍പൂര്‍ ജില്ലയിലെ ലാച്ചൂ ഗ്രാമത്തില്‍ ഇന്നലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ജില്ലാ പൊലിസ് മേധാവി മനോജ് കുമാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ഈ മാസം ആറിന് ബിനോദിനെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നെന്നും കാട്ടി ബിനോദിന്റെ പിതാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

ബിനോദിന് സ്‌പോര്‍ട്‌സ് താരമായ ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. അവർ ബിനോദിനെ ലക്ഷ്യം വച്ചിരുന്നതായും  അദ്ദേഹം ആരോപിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.