2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാനൂര്‍ മേഖലയില്‍ അണയാതെ അക്രമം

പാനൂര്‍: തെരഞ്ഞെടുപ്പ് ചൂടിനിടയിലുംപാനൂര്‍ മേഖലയില്‍ അണയാതെ അക്രമം. ഇന്നലെ പാത്തിപ്പാലത്ത്ംകോണ്‍ഗ്രസ്അനുഭാവികളുടെകടയ്ക്ക് നേരെ ബോംബേറും തീയിടലും നടന്നു.
പുലര്‍ച്ചെ രണ്ടോടെയാണ് രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള പാത്തിപ്പാലത്തെ മിനര്‍വ ടെയ്‌ലേഴ്‌സിന് നേരെ ബോംബേറുണ്ടായത്. ബോംബറില്‍ കടയുടെ ഷട്ടറിന് കേടുപാട് പറ്റി.
തിങ്കാളാഴ്ച്ച രാത്രിയിലാണ് കൂരാറ കുന്നോത്ത് മുക്ക് പ്രദേശത്തെ യുഡിഎഫ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.
കോണ്‍ഗ്രസ് അനുഭാവിയായ അശോകന്റെ കടയ്ക്ക് മുന്നിലിട്ടാണ് തീയിട്ടത്. പാനൂര്‍ മേഖലയില്‍ പലയിടങ്ങളിലായി യു.ഡി.എഫ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ഇന്നലെ രാത്രിയില്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് സി.ഐ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരാജയഭീതിയില്‍ സി.പി.എമ്മുകാര്‍ വ്യാപകമായി അക്രമമഴിച്ചുവിട്ട് ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.