
ജയ്സാല്‍മീര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വെച്ച് പാക് ചാരന് പിടിയിലായി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ബുധനാഴ്ച്ചയാണ് നന്ദ്ലാല് മഹാരാജ് എന്നയാള്‍ പിടിയിലായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇന്ത്യയിലേക്ക് കടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് അറസ്റ്റിലായതെന്ന് ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു.
പ്രത്യേക അനുവാദമില്ലാതെ കടന്നു ചെല്ലാന്‍ സാധിക്കാത്ത 350 അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നായ മുനാബൊയില്നിന്നാണ് ഇയാള്‍ പിടിയിലായത്. ഇന്ത്യക്കാര്‍ക്കു പോലും ഈ പ്രദേശത്തേക്ക് കടക്കാന്‍ പ്രത്യേക അനുവാദം ആവശ്യമാണ്.
Comments are closed for this post.