2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാകിസ്താന് രഹസ്യം ചോര്‍ത്തി;  എച്ച്.എ.എല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

 
ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാണ രഹസ്യമടക്കം ചോര്‍ത്തിയെന്ന് അന്വേഷണ സംഘം
മുംബൈ: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന കേസില്‍ നാസികിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ദീപക് ഷിര്‍സാത് എന്നയാളെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 41കാരനായ പ്രതി സ്ഥാപനത്തില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസറാണ്.
എച്ച്.എ.എല്ലില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് ഐ.എസ്.ഐക്ക് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് കേസ്. യുദ്ധവിമാനങ്ങളുടെ നിര്‍മാണ രഹസ്യമടക്കം ഇയാള്‍ ചോര്‍ത്തിയെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. വാട്‌സ്ആപ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വിവരങ്ങള്‍ കൈമാറിയിരുന്നത്.
എച്ച്.എ.എല്ലിന്റെ അതീവ സുരക്ഷയുള്ള നിര്‍മാണ ഫാക്ടറിയില്‍നിന്നുള്ള രഹസ്യദൃശ്യങ്ങളടക്കം ഇയാള്‍ കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളില്‍നിന്നു മൂന്നു മൊബൈല്‍ ഫോണുകള്‍, അഞ്ചു സിം കാര്‍ഡുകള്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.