2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പശ്ചിമബംഗാളില്‍ എ.ടി.എമ്മിനു മുന്നില്‍ ക്യൂ നിന്ന മധ്യവയസ്‌കന്‍ ഹൃദയാഘാതം വന്ന് മരിച്ചു

കൊല്‍ക്കത്ത: പണമെടുക്കുന്നതിനായി എ.ടി.എമ്മിനു മുന്നില്‍ വരിനില്‍ക്കവെ ഹൃദയാഘാതമുണ്ടായി മധ്യവയസ്‌കന്‍ മരിച്ചു. കല്ലോല്‍ റോയ് ചൗധരി എന്ന നാല്‍പ്പത്തഞ്ചുകാരനാണ് മരിച്ചത്. പശ്ചിമബംഗാളിലെ ബാന്‍ഡലിലാണ് സംഭവം.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ പണമെടുക്കുന്നതിന്റെ തിരക്കിലായതിനാല്‍ കുറച്ചുസമയത്തിനുശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ കണ്ടുനിന്നവര്‍ തയ്യാറായതെന്നും ആരോപണമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.