2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ ദ്വാരം; ചൈനീസ് വിമാനം അടിയന്തിരമായി നിലത്തിറക്കി

സിഡ്‌നി: പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ ദ്വാരം കണ്ടതിനെ തുടര്‍ന്ന് ചൈനീസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. സിഡ്‌നിയില്‍ നിന്നും ചൈനയിലെ ഷാന്‍ഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്‌റ്റേണ്‍ വിമാനമാണ് തിരികെ സിഡ്‌നിയില്‍ തന്നെ ഇറക്കിയത്.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ ഇടത്തേ എഞ്ചിനില്‍ ദ്വാരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ അടിയന്തിരമായി വിമാനം നിലത്തിറക്കുകയായിരുന്നു.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റ് ബ്യൂറോയും ചൈനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്ന് ഭാഗികമായി തകര്‍ന്നതിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.