2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പര്യടനത്തിനിടെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്

ചങ്ങനാശേരി: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികള്‍ക്കിടയില്‍ മാവേലിക്കര യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സെമിത്തേരിയിലെത്തി സ്മരണാഞ്ജലി അര്‍പ്പിച്ചു.  മഹാ പ്രളയത്തില്‍ മുങ്ങി മരിച്ച ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം കണ്ണാട്ടെ തെക്കതില്‍ കെ.ജി വര്‍ഗ്ഗീസ്, മകന്‍ റെനി ജോര്‍ജ്ജ്, മാതാവ് ശോശാമ്മ ജോര്‍ജ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന മംഗലം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയിലെത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് സ്മരണാഞ്ജലി അര്‍പ്പിച്ചത്. മരണപ്പെട്ടവരുടെ നിത്യശാന്തിക്കായി നടന്ന മൗനപ്രാര്‍ത്ഥനയിലും അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം പങ്കുചേര്‍ന്നു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികള്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ഇരമല്ലിക്കര ക്ഷേത്ര ജംഗ്ഷനില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ചു.
മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, തിരുവന്‍വണ്ടൂര്‍, മുളക്കഴ, വെണ്‍മണി, ചെറിയനാട്, ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം രാത്രി 9.30നു ചെന്നിത്തല പഞ്ചായത്തിലെ കുന്നുംപുറം ജങ്ഷനില്‍ സമാപിച്ചു.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികള്‍ക്ക് ഇന്നു തുടക്കമാകും. രാവിലെ എട്ടിന് ഉമ്മന്നൂര്‍ പഞ്ചായത്തിലെ കമ്പംകോട് ജങ്ഷില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം ഉമ്മന്നൂര്‍, മൈലം കുളക്കട എന്നീ പഞ്ചായത്തുകളിലെ 91 കേന്ദ്രങ്ങളില്‍ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി രാത്രി ഒമ്പതിന് കുളക്കട പഞ്ചായത്തിലെ മാവടി അംബേദ്ക്കര്‍ കോളനിയില്‍ സമാപിക്കും.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News