
മാഡ്രിഡ്: ഉറുഗ്വെ താരം ലൂയി സുവാരസ് കോപ്പ അമേരിക്കയില്‍ കളിച്ചേക്കില്ല. സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയുടെ താരമായ സുവാരസിന് സെവിയ്യക്കെതിരായ കോപ ഡെല്‍ റേ ഫൈനലില്‍ പരുക്കേറ്റിരുന്നു. മത്സരത്തിനിടെ കാലിലെ പേശികള്‍ക്കേറ്റ പരുക്കിനെ തുടര്‍ന്ന് താരത്തിന് കളംവിടേണ്ടിയും വന്നു.
എന്നാല്‍ ടൂര്‍ണമെന്റിനായി അമേരിക്കയിലേക്ക് പോകാനാണ് സുവാരസിന്റെ തീരുമാനം. ശാരീരികക്ഷമതയ്ക്കുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും സുവാരസിന്റെ യാത്ര. ജൂണ്‍ അഞ്ചിനാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.