2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരുക്ക്: മാര്‍ക്കോ റൂസിനു യൂറോയും നഷ്ടം

ബെര്‍ലിന്‍: ലോകകപ്പിനു പിന്നാലെ സുപ്രധാന ടൂര്‍ണമെന്റായ യൂറോ കപ്പിനും ജര്‍മന്‍ ടീമില്‍ മാര്‍ക്കോ റൂസില്ല. പരുക്കാണ് ഇത്തവണയും താരത്തെ ചതിച്ചത്.
മസിലിനേറ്റ പരുക്ക് ഇടക്കിടെ അലട്ടുന്നതിനാലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന യൂറോയില്‍ നിന്നു താരത്തെ ഒഴിവാക്കാന്‍ കാരണമെന്നും റൂസിന്റെ കാര്യത്തില്‍ മെഡിക്കല്‍ സംഘം പൂര്‍ണമായും ഉറപ്പു നല്‍കിയില്ലെന്നും കോച്ച് ജോക്വിം ലോ വ്യക്തമാക്കി.
സീസണില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനായി മിക്ക മത്സരങ്ങളിലും റൂസിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. 27 കാരനായ റൂസ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ജര്‍മന്‍ താരമായാണ് വിലയിരുത്തപ്പെടുന്നത്.
 ബയര്‍ ലെവര്‍കൂസന്‍  മധ്യനിര താരങ്ങളായ ജൂലിയന്‍ ബ്രന്‍ഡ്, കരിം ബെല്ലാര്‍ബി, സെബാസ്റ്റ്യന്‍ റൂഡി എന്നിവരും ടീമിലിടം കണ്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.