2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘പരീക്ഷകളെ ഉത്സവങ്ങളാക്കൂ’ മന്‍കീ ബാത്തില്‍ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പരീക്ഷാ കാലം സമ്മര്‍ദ്ദങ്ങളുടേതല്ല അത് ഉത്സവകാലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുവര്‍ഷത്തെ ആദ്യ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നതെന്തിനാണ്. ഉല്‍സവങ്ങള്‍ പോലെ ആഘോഷിക്കേണ്ടവയാണ് അവ. നല്ല മാര്‍ക്കു നേടാന്‍ സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ക്കിനു വേണ്ടിയല്ല അറിവിനു വേണ്ടിയാവണം പഠിത്തം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് വീടുകളില്‍ ഉത്സവാന്തരീക്ഷം ഒരുക്കാന്‍ മാതാപിതാക്കളോട് മോദി അഭ്യര്‍ത്ഥിച്ചു.

തത്സമയ റേഡിയോ പരിപാടിയില്‍ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.