
തിരുവനന്തപുരം: ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് ലിമിറ്റഡ് ഉപജീവനം, ജലസുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവക്കായി 250 കോടി രൂപ നീക്കിവയ്ക്കുന്നു.
സുരക്ഷിതവും ശുദ്ധവുമായ വെള്ളം പത്തു കോടി ജനങ്ങള്‍ക്ക് 2020നകം ലഭ്യമാക്കുക, കൃത്യമായ ഇടപെടലുകളിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന് അഞ്ച് ബില്യണ്‍ യു.എസ് ഡോളര്‍ സമാഹരിക്കും.
ലിവ്ലിഹുഡ് ആന്‍ഡ് വാട്ടര്‍ സെക്യൂരിറ്റി പദ്ധതിയിലൂടെ 2015-16 കാലയളവില്‍ രണ്ടു ലക്ഷം ജനങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ റെയില്‍വെയുമായി കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പാക്കിയത്.