
മണ്ണന്തലയിലെ പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിന് യോഗ്യരായ പരിശീലകരെ തെരഞ്ഞെടുക്കും. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എസ്.സി പരീക്ഷാ പരിശീലനത്തില്‍ അഞ്ച് വര്‍ഷത്തിലേറെ പരിചയമുള്ള ബിരുദധാരികളെയും പരിഗണിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകരുള്പ്പെടെയുള്ളവര്ക്കും മേല്‍ യോഗ്യതയ്ക്കു വിധേയമായി അപേക്ഷിക്കാം.
വിശദമായ ബയോഡേറ്റയും രേഖകളും സഹിതം 30ന് രാവിലെ 11ന് ഓഫീസിലെത്തണം. ഫോണ്‍: 0471 2543441