2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പയ്യന്നൂരില്‍ റോഡിനു വീതികൂട്ടും ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു

പയ്യന്നൂര്‍: നഗരത്തില്‍ റോഡിന്റെ വീതി കുറവുകാരണമുണ്ടാകുന്ന പ്രയാസങ്ങള്‍ക്കു പരിഹാരമാകുന്നു. നഗരത്തില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മാണത്തോടൊപ്പം റോഡിന്റെ വീതികൂട്ടുന്നതിനും നടപടിയാരംഭിച്ചു. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ മുതല്‍ നാരങ്ങാത്തോട് വരെയുള്ള റോഡിന്റെ വടക്കുഭാഗത്തും പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ നാരങ്ങാത്തോടു വരെയുള്ള റോഡിന്റെ തെക്കുഭാഗത്തുമുള്ള രണ്ടു കിലോമീറ്ററോളം വരുന്ന ഓവുചാലുകള്‍ പുതുക്കി നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
മൂന്നു പതിറ്റാണ്ടായി ഒരിഞ്ചുപോലും വികസിപ്പിക്കാന്‍ കഴിയാതിരുന്ന റോഡിന്റെ വീതികൂട്ടല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമുണ്ടാക്കുമെന്നാണു കരുതുന്നത്. അനുദിനം വര്‍ധിച്ചു വരുന്ന വാഹനങ്ങളും യാത്രക്കാരും കടുത്ത പ്രയാസമാണു റോഡിന്റെ വീതിയില്ലായ്മ കാരണം അനുഭവിക്കുന്നത്.
നാരങ്ങാത്തോട് മുതല്‍ അമ്പലം റോഡുവരെയുള്ള തെക്കുഭാഗത്തെ ഓവുചാലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി ബസ് സ്റ്റാന്‍ഡ് വരെയുള്ള ഓവുചാലിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം വടക്കുഭാഗത്തെ ഓവുചാലിന്റെ നിര്‍മാണം ആരംഭിക്കും. ഓവുചാലുകളുടെ നിര്‍മാണത്തിനു സ്ഥലം നിര്‍ണയിച്ചപ്പോള്‍ തന്നെ പരമാവധി സ്ഥലം റോഡാക്കി മാറ്റുന്നതിനു നഗരസഭ ഇടപെടല്‍ നടത്തിയിരുന്നു.
ഇതിലൂടെ രണ്ടുമീറ്ററോളം സ്ഥലമാണു റോഡിനായി വിട്ടുകിട്ടിയത്. മറുഭാഗത്തും ഇത്തരത്തില്‍ സ്ഥലം ഉപയോഗപ്പെടുത്താനാകുന്നതോടെ നിലവിലുള്ള റോഡിന്റെ വീതി നാലുമീറ്ററോളം വര്‍ധിപ്പിക്കാന്‍ കഴി യും.
ഓവുചാലുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ സെന്‍ട്രല്‍ ബസാര്‍ മുതല്‍ റെയില്‍വേ മേല്‍പ്പാലം വരെ യുള്ള റോ ഡിന്റെ മെക്കാഡം ടാറിംഗും നടക്കും. മൂന്നുകോടിരൂപ ചെലവിലാണു ഈ പ്രവൃത്തി നടക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.