
പനാമ: പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. അന്താരഷ്ട്രാ അന്വേഷമാത്മക പത്രപ്രവ്രര്ത്തന സംഘമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് ഇവ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.
ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങാണ് കള്ളപ്പണ രേഖകള്‍ പുറത്തുകൊണ്ടുവന്നത്. ഇത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.